'മോഹന്‍ലാലിന് എന്റെ സര്‍വ്വ പിന്തുണയും', ബാറോസിന് ആശംസകളുമായി മമ്മൂട്ടി !

കെ ആര്‍ അനൂപ്

ബുധന്‍, 24 മാര്‍ച്ച് 2021 (14:57 IST)
മോഹന്‍ലാലിനും ബാറോസിനും തന്റെ സര്‍വ്വ പിന്തുണയുണ്ടെന്ന് മമ്മൂട്ടി.
40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്യുന്നു. സിനിമയുടെ വളര്‍ച്ചയും തകര്‍ച്ചയും കേട്ടും കണ്ടുമെല്ലാമാണ് ഞങ്ങള്‍ ഈ 40 വര്‍ഷം സഞ്ചരിച്ചതെന്നും മമ്മൂട്ടി പറഞ്ഞു. ബാറോസ് പൂജ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എന്റെ സുഹൃത്തും സഹോദരനും എന്നുള്ളതിന് അപ്പുറത്തേക്ക് ഞങ്ങളെ വൈകാരികമായി അടിപ്പിച്ചിട്ടുള്ള ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. ഈ നിമിഷത്തില്‍ ഞാന്‍ അദ്ദേഹത്തിന് എന്റെ സര്‍വ്വ പിന്തുണയും, ആശംസയും നേരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.
 
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ സിനിമ ലോകം. ബോളിവുഡില്‍ നിന്ന് അമിതാഭ് ബച്ചന്‍ അടക്കമുള്ള പ്രമുഖര്‍ ആശംസകളുമായി എത്തിയത് അതിനാല്‍ തന്നെയാണ്. സുരേഷ് ഗോപി, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ലാലിനെ ആശംസകള്‍ അറിയിച്ചു. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബിമലയില്‍ അടക്കമുള്ള സംവിധായകര്‍ ബാറോസിന്റെ പൂജ ചടങ്ങില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍