"ഇനിയും ഒരുപാട് പേർ വരാനുണ്ട്" ഹൃദയങ്ങൾ കീഴടക്കി മമ്മൂട്ടി

ശനി, 13 മാര്‍ച്ച് 2021 (08:59 IST)
മലയാള സിനിമയിൽ ഏറ്റവുമധികം സംവിധായകർക്ക് അവസരം നൽകിയ നടനാണ് മമ്മൂട്ടി. ലോഹിതദാസ്,ലാൽ‌ജോസ്,അമൽ നീരദ്,അൻവർ റഷീദ്,മാർട്ടിൻ പ്രക്കാട് തുടങ്ങി മമ്മൂട്ടി കൈപ്പിടിച്ച് സിനിമയിലെത്തിയ സംവിധായകർ നിരവധിയാണ്. ഇപ്പോഴിതാ എന്തുകൊണ്ട് പുതുമുഖ സംവിധായകർക്ക് അവസരം കൊടുക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് മെഗാതാരം.
 
തന്റെ ജീവിത അനുഭവം തന്നെയാണ് ഇതിന് കാരണമെന്നാണ് മമ്മൂട്ടി പറയുന്നത്. ഒരുകാലത്ത്  സിനിമയിൽ എത്തുവാൻ വേണ്ടി ഒരുപാട് അലഞ്ഞിട്ടുണ്ടെന്നും അങ്ങനെയുള്ളവർ ഇപ്പോഴും ഉണ്ടെന്നും ദ പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ മമ്മൂട്ടി പറഞ്ഞു.
 
അന്ന് എനിക്ക് ഒരാൾ അവസരം നൽകിയതുകൊണ്ടാണ് എനിക്ക് ഇന്നും അഭിനയിക്കാൻസാധിക്കുന്നത്. എനിയ്ക്കു കിട്ടിയത് ഞാൻ തിരികെ നൽകുന്നുവെന്ന് മാത്രം. ഇനിയും ഒരുപാട് പേർ വരാനുണ്ട്. ഇതൊക്കെ മറ്റുള്ളവർക്ക് ആവേശമാകുന്നുണ്ടെങ്കിൽ എനിക്ക് സന്തോഷം മാതമെയുള്ളു മമ്മൂട്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍