Rorschach Movie: റോഷാക്ക് ഒരു സൈക്കോയുടെ കഥയാണോ? മമ്മൂട്ടി പറയുന്നു

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2022 (16:23 IST)
Mammootty about Rorschach Movie: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ദുരൂഹത ഒളിപ്പിച്ചുവയ്ക്കുന്ന പോസ്റ്ററുകളാണ് ചിത്രത്തിന്റേത്. ഹൊറര്‍ ഴോണറിലുള്ള ചിത്രമാണോ റോഷാക്ക് എന്നാണ് ആരാധകരുടെ സംശയം.
 
റോഷാക്ക് ഒരു സൈക്കോപാത്തിന്റെ കഥ പറയുന്ന ചിത്രമാണെന്നും മമ്മൂട്ടിയുടെ കഥാപാത്രം സൈക്കോ ആണെന്നും നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റോഷാക്കിനെ കുറിച്ച് മമ്മൂട്ടിക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാം.
 
റോഷാക്കിലെ നായകന്‍ ഒരു സൈക്കോ ഒന്നും അല്ലെന്നാണ് മമ്മൂട്ടി പറയുന്നത്. ' റോഷാക്ക് ഒരു സയന്റിസ്റ്റാണ്. സൈക്കോയല്ല. അതൊരു ട്രീറ്റ്മെന്റാണ്. ഒരു സൈക്കോ ട്രീറ്റ്മെന്റാണ്. അയാളുടെ പരീക്ഷണമാണ് പറയുന്നത്' മമ്മൂട്ടി പറഞ്ഞു.
 
സയന്റിഫിക്ക് ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. അതേസമയം, ചിത്രത്തില്‍ നിറയെ വയലന്‍സ് സീനുകളാണ്. അതുകൊണ്ട് തന്നെ എ സര്‍ട്ടിഫിക്കറ്റാണ് പടത്തിനു ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article