മെഗാസ്റ്റാർ ചീരുവിന് മെഗാസ്റ്റാറിൻ്റെ പിറന്നാൾ ആശംസ

തിങ്കള്‍, 22 ഓഗസ്റ്റ് 2022 (12:30 IST)
തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയ്ക്ക് ജന്മദിന ആശംസ നേർന്ന് മമ്മൂട്ടി. ഒരാഴ്ച മുൻപ് തന്നെ പ്രിയ താരത്തിൻ്റെ പിറന്നാൾ ആഘോഷ പരിപാടികൾക്ക് ആരാധകർ തുടക്കമിട്ടിരിന്നു. താരത്തിൻ്റെ ജന്മദിനമായ ഇന്ന് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്.
 
ജന്മദിനാശംസകൾ പ്രിയ ഭായ്, നിങ്ങൾക്ക് എല്ലായ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു.നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ എല്ലാ ശ്രമങ്ങൾക്കും ആശംസകൾ. അനുഗ്രഹീതനായി നിലകൊള്ളൂ', എന്നാണ് ചിരഞ്ജീവിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് മമ്മൂട്ടി ട്വീറ്റ് ചെയ്തത്. രണ്ട് മെഗാസ്റ്റാറുകളും ഒരു ഫ്രെയിമിലുള്ള ചിത്രത്തെ ആവേശത്തോടെയാണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.
 

Happy Birthday Dear @KChiruTweets Bhai. Wishing you good health and happiness always

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍