25 ദിവസം, 135 കോടി; മുരുകനെ ഈസിയായി വീഴ്ത്താം, ചരിത്രവിജയമായി മാമാങ്കം !

ചിപ്പി പീലിപ്പോസ്
വ്യാഴം, 2 ജനുവരി 2020 (17:21 IST)
റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് മമ്മൂട്ടിയുടെ മാമാങ്കം. റിലീസ് ചെയ്ത് 25 ദിവസമാകുമ്പോൾ മാമാങ്കം നേടിയത് 135കോടിയാണ്. 45 രാജ്യങ്ങളിലായി ഇപ്പോഴും നിറഞ്ഞോടുന്ന ചിത്രത്തിന്റെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത് മാമാങ്കം അണിയറ പ്രവർത്തകർ തന്നെയാണ്. 
 
152 കോടിയെന്ന പുലിമുരുകന്റെ റെക്കോർഡ് ഇത്തവണ നിഷ്പ്രയാസം മറികടക്കാൻ മമ്മൂട്ടി ചിത്രത്തിന് സാധിക്കുമെന്ന് ഉറപ്പിക്കാം. 10 ദിവസം കൂടി ഇതേ പ്രകടനം തന്നെ ചിത്രത്തിനു തിയേറ്ററിൽ കാഴ്ച വെയ്ക്കാൻ സാധിച്ചാൽ വമ്പൻ വിജയമായി മാമാങ്കം മാറും. ഒപ്പം, പുലിമുരുകന്റെ കളക്ഷൻ റെക്കോർഡ് തകർക്കുകയും ചെയ്യാം.   
 
അങ്ങനെയെങ്കിൽ മമ്മൂട്ടിയുടെ ആദ്യ 150 കോടി ചിത്രമാകും മാമാങ്കമെന്ന് ഉറപ്പിക്കാം. എട്ടാം ദിവസമാണ് ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംപടിച്ചത്. നൂറ് കോടി ക്ലബില്‍ ഇടം നേടുന്ന മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് മാമാങ്കം. മധുരരാജയും ഈ നേട്ടം കൈവരിച്ചിരുന്നു. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article