മാളികപ്പുറത്തിന് രണ്ടു ഭാഷകളില്‍ കൂടി റിലീസ്,മലയാളി പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 2 ജനുവരി 2023 (11:04 IST)
മാളികപ്പുറത്തിന്റെ വലിയ വിജയം സമ്മാനിച്ച മലയാളി പ്രേക്ഷകര്‍ക്ക് ഉണ്ണിമുകുന്ദന്‍ നന്ദി പറഞ്ഞു. കേരളത്തിലെ തിയേറ്ററുകളില്‍ ഗംഭീര പ്രതികരണങ്ങള്‍ ലഭിച്ച ചിത്രം ഇനി മറ്റു ഭാഷകളിലേക്കും. തമിഴ്, തെലുങ്ക് പതിപ്പുകളുടെ റിലീസ് ഉണ്ണിമുകുന്ദന്‍ പ്രഖ്യാപിച്ചു. ജനുവരി 6 മുതല്‍ മാളികപ്പുറം ഈ ഭാഷകളിലും റിലീസ് ചെയ്യും.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത സിനിമയെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിന്‍ രാജ്. 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article