എന്താണ് ക്ലോസ്‌ട്രോഫോബിയ ?
ഇടുങ്ങിയ സ്ഥലങ്ങളോടുള്ള അമിതമായ ഭയമാണ് ക്ലോസ്‌ട്രോഫോബിയ. ചിലര്‍ക്ക് ട്രെയിന്‍, വിമാനം, ജനാലകള്‍ അടഞ്ഞുകിടക്കുന്ന ഇടുങ്ങിയ മുറി, ഗുഹ, തുരങ്കം എന്നീ സ്ഥലങ്ങള്‍ വലിയ രീതിയില്‍ പേടിയുണ്ടാക്കും. എംആര്‍ഐ സ്‌കാനിങ്ങിനുള്ള മെഷീന്‍ പോലും ഇവരെ വല്ലാതെ അസ്വസ്ഥരാക്കും. ഈ ഭയത്തെയാണ് ക്ലോസ്‌ട്രോഫോബിയ എന്ന് പറയുന്നത്. ആകെ ജനസംഖ്യയുടെ 12.5 ശതമാനം ആളുകളിലും ക്ലോസ്‌ട്രോഫോബിയ ഉണ്ടെന്നാണ് പഠനം.
അമിതമായി വിയര്‍ക്കുക, ശരീരം വിറയ്ക്കുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ വേഗതയില്‍ ശ്വാസമെടുക്കുക, മുഖം ചുവക്കുക, തലകറക്കം, ചെവിയില്‍ അസ്വസ്ഥമാക്കുന്ന തരത്തിലുള്ള ശബ്ദം കേള്‍ക്കുക, നാവ് ഒട്ടുക തുടങ്ങിയവയാണ് ക്ലോസ്‌ട്രോഫോബിയയുടെ ലക്ഷണങ്ങള്‍. ഈ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് ഇടുങ്ങിയ സ്ഥലത്ത് എത്തുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടും, വല്ലാത്ത ഭയവും ഉത്കണ്ഠയും തോന്നും, എങ്ങനെയെങ്കിലും ആ സ്ഥലത്ത് നിന്ന് രക്ഷപ്പെടണം എന്ന തോന്നലും ഉണ്ടാകും.