ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന 'മാളികപ്പുറം' തിയേറ്ററുകളിലേക്ക് ഇന്ന് എത്തും . ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ് ആണ് 'സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.
നല്ല സമയം
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. ചിത്രം ഇന്ന് മുതല്‍ തിയേറ്ററുകളില്‍ എത്തും.ഇര്‍ഷാദ് അലി, ശിവജി ഗുരുവായൂര്‍,വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരുംഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ സ്‌പോട്ട് എഡിറ്ററായി വന്ന രതിന്‍ രാധാകൃഷ്ണനാണ് നല്ല സമയത്തിന്റെ എഡിറ്റര്‍.
ജിന്ന്
സൗബിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ജിന്ന് ഇന്ന് മുതല്‍ പ്രദര്‍ശനത്തിന് എത്തും. സിനിമയില്‍ മികച്ച പ്രകടനം തന്നെ സൗബിന്‍ കാഴ്ചവെച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പറഞ്ഞത്.
രാങ്കി
നടി തൃഷയുടെ ആക്ഷന്‍ ത്രില്ലറായ 'രാങ്കി' ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ കേരളത്തിലെ വിതരണവകാശം ശ്രീ ഗോകുലം മൂവീസ് നേടി.ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ശരവണനാണ് സംവിധാനം ചെയ്യുന്നത്. പ്രമുഖ സംവിധായകന്‍ എ ആര്‍ മുരുഗദോസാണ് ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. സംഗീതം:സി സത്യ.
ഒഎംജി
ബോളിവുഡ് താരം സണ്ണി ലിയോണ്‍ സൗത്ത് ഇന്ത്യന്‍ ഭാഷകളിലുള്ള സിനിമകളിലും സജീവമാകുകയാണ്. ഒഎംജി (ഓ മൈ ഗോസ്റ്റ്) എന്ന തമിഴ് ഹൊറര്‍ ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തും. ആര്‍ യുവന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം വാവു മീഡയയുടെയും വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസിന്റെയും ബാനറില്‍ വീര ശക്തിയും കെ ശശി കുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.