2024നെയും തൂക്കി മലയാളത്തിന്റെ മെഗാസ്റ്റാര്‍!മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനും വീണു

കെ ആര്‍ അനൂപ്
വെള്ളി, 24 മെയ് 2024 (09:21 IST)
ഇനി മമ്മൂട്ടിയുടെ കാലം. 2024നെയും മലയാളത്തിന്റെ മെഗാസ്റ്റാര്‍ തൂക്കി. തുടര്‍ വിജയങ്ങളുടെ പാതയില്‍ തന്നെ തുടരുകയാണ് ടര്‍ബോയിലൂടെ നടന്‍. കേരളത്തില്‍ റെക്കോര്‍ഡ് കളക്ഷനാണ് സിനിമ നേടിയിരിക്കുന്നത്. ആദ്യദിനത്തില്‍ തന്നെ മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനെ വീഴ്ത്തി. 2024 ഇതുവരെ റിലീസ് ചെയ്ത മലയാള സിനിമകളുടെ കളക്ഷന്റെ കാര്യത്തില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ടര്‍ബോ.
 
മലൈക്കോട്ടൈ വാലിബനെ വീഴ്ത്തി 6 കോടിയിലധികം കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി കുതിച്ചുയരുകയാണ് മമ്മൂട്ടി ചിത്രം. ആഗോള കളക്ഷന്‍ കണക്കുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ സംഖ്യ ഉയരും.അഡ്വാന്‍സ് ബുക്കിംഗിലൂടെ 3.25 കോടി രൂപ ടര്‍ബോ നേടി.
 
മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ 5.85 കോടിയുമായി ഇതുവരെ ഒന്നാമത് തുടരുകയായിരുന്നു. ഓപ്പണിംഗില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആടുജീവിതം നിലവില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ മൂന്നാമതാണ്.
 
ഇടുക്കി സ്വദേശിയായ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിച്ചത്. ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മമ്മൂട്ടിയുടെ എനര്‍ജറ്റിക് പെര്‍ഫോമന്‍സ് ആണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടമായത്. ആക്ഷന്‍ രംഗങ്ങളോടൊപ്പം തന്നെ കോമഡി സീനുകളും കാഴ്ചക്കാരെ രസിപ്പിച്ചു. തിയേറ്ററുകളില്‍ ചിരി മേളം തീര്‍ക്കാനും ടര്‍ബോയ്ക്ക് ആദ്യം തന്നെ ആയി. മമ്മൂട്ടി-ബിന്ദു പണിക്കര്‍ കോമ്പോ വളരെ നന്നായി ഉപയോഗിക്കാന്‍ സംവിധായകനായി. 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article