നെഗറ്റീവ് റിവ്യൂ കൊണ്ട് തകർക്കാവുന്നതല്ല മോഹൻലാൽ എന്ന ബ്രാൻഡ്, ബുക്ക് മൈ ഷോ ബുക്കിങ്ങിൽ കുതിച്ചുകയറി വാലിബൻ

അഭിറാം മനോഹർ

ശനി, 27 ജനുവരി 2024 (10:22 IST)
മലയാള സിനിമയില്‍ ബോക്‌സോഫീസില്‍ എല്ലാകാലവും ചരിത്രം സൃഷ്ടിച്ചിട്ടുള്ള താരമാണ് മോഹന്‍ലാല്‍. മിക്‌സഡ് റിവ്യൂ വരുന്ന സിനിമകള്‍ കൂടി സൂപ്പര്‍ഹിറ്റിലേയ്ക്ക് എത്തിക്കാന്‍ പാകത്തില്‍ ശക്തമായതാണ് മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡ്. ഇത് തെളിയിക്കുന്നതായിരുന്നു അടുത്തിടെ ഇറങ്ങിയ നേര് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ വിജയം. വമ്പന്‍ ഹൈപ്പിലെത്തിയ മലൈക്കോട്ടെ വാലിബന്‍ ആദ്യദിനത്തില്‍ പ്രേക്ഷകരെ നിരാശരാക്കൊയെങ്കിലും സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
 
കേരളത്തില്‍ നിന്നും ആദ്യദിനത്തില്‍ 5.58 കോടി രൂപയടക്കം ആഗോളതലത്തില്‍ 12 കോടിക്ക് മുകളിലാണ് ചിത്രം നേടുയത്. ആദ്യദിനത്തില്‍ പുറത്തുവന്ന നെഗറ്റീവ് റിവ്യൂവില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ രണ്ടാം ദിനത്തില്‍ ചിത്രത്തിന് കൂടുതല്‍ സമ്മിശ്രമായ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ആണ് തിരിച്ചടിയായതെന്ന് സിനിമ ഇഷ്ടപ്പെട്ടവര്‍ പറയുന്നു. ഇതോടെ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ സിനിമ തിരിച്ചുവരവിന്റെ സൂചനയാണ് നല്‍കുന്നത്. ബുക്ക് മൈ ഷോയുടെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 41,000 ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റുപോയിരിക്കുന്നത്. ആദ്യ വാരാന്ത്യത്തില്‍ സിനിമ അതിനാല്‍ തന്നെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍