'മകള്‍' എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ഒരു സിനിമ: ജയറാം

കെ ആര്‍ അനൂപ്
ബുധന്‍, 16 ഫെബ്രുവരി 2022 (10:26 IST)
ജയറാം മീര ജാസ്മിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ റിലീസിന് ഒരുങ്ങുകയാണ്.ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സിനിമ നിങ്ങള്‍ക്കു മുന്നിലെത്തുമെന്ന് സംവിധായകന്‍.നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോള്‍ തോന്നിയേക്കാം. എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളില്‍ നിന്നാണ് 'മകള്‍' രൂപപ്പെടുന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. അതേസമയം ജയറാമിന് സിനിമയെ കുറിച്ച് പറയാനുള്ളത് ഇതാണ്.
എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ഒരു സിനിമയാണ് മകള്‍ എന്ന് ജയറാം.ആറ് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മലയാള സിനിമയിലേക്ക് മീര തിരിച്ചെത്തിയിരിക്കുകയാണ്. 2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് നടി ഒടുവിലായി അഭിനയിച്ച മുഴുനീള ചിത്രം. 2018 ല്‍ പ്രദര്‍ശനത്തിനെത്തിയ പൂമരം എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ മീര എത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article