അകീമും മഡോണയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ മുന്‍പെ പ്രചരിച്ചിരുന്നു. 66കാരിയായ മഡോണ 28കാരനായ ഒരാളുമായി പ്രണയത്തിലാകുമോ എന്ന ചോദ്യമാണ് പക്ഷേ ആരാധകര്‍ ഉയര്‍ത്തിയത്. സ്വന്തം മകന്റെ പ്രായം പോലും അകീമിനില്ലെന്നും ഇത്തരം ബന്ധങ്ങള്‍ ശരിയല്ലെന്നും മഡോണയ്‌ക്കെതിരെ എതിരഭിപ്രായം ഉന്നയിക്കുന്നവര്‍ പറയുന്നുണ്ട്. മഡോണയുടെ 66മത് പിറന്നാള്‍ ആഘോഷത്തില്‍ അകീം മോറിസ് നിറസാന്നിധ്യമായിരുന്നു. ഇതിന് മുന്‍പ് 2 തവണയാണ് മഡോണ വിവാഹിതയായിട്ടുള്ളത്.