'മധുരം' റിലീസിനൊരുങ്ങുന്നു, ജോജു ജോര്‍ജ് ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

കെ ആര്‍ അനൂപ്

ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (09:09 IST)
'മധുരം' റിലീസിന് ഒരുങ്ങുകയാണ്. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ നല്ലൊരു പ്രണയ കഥയായിരിക്കും സിനിമ പറയാന്‍ പോകുന്നത്. ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന സിനിമയുടെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ശ്രുതി രാമചന്ദ്രന്‍,അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാളവിക ബാബു ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍