100 ദിവസങ്ങള്‍ പിന്നിട്ട് ചിമ്പു-കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'മാനാട്'

കെ ആര്‍ അനൂപ്

വെള്ളി, 4 മാര്‍ച്ച് 2022 (16:23 IST)
2021 നവംബറില്‍ റിലീസ് ചെയ്ത 'മാനാട്' ആ വര്‍ഷത്തെ വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായി മാറി.ബോക്സ് ഓഫീസില്‍ നല്ല കളക്ഷന്‍ നേടാനും ചിത്രത്തിനായി എന്നാണ് റിപ്പോര്‍ട്ടുകള്‍.'മാനാട്' 100 ദിവസം പിന്നിട്ടു. 
 
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ടൈം ലൂപ്പ് ഡ്രാമയില്‍ ചിമ്പു നായകനായപ്പോള്‍ എസ് ജെ സൂര്യ പ്രതിനായകനായി വേഷമിട്ടു.