ദുല്‍ഖറിന്റെ കുറുപ്പിനെ കുറിച്ച് ചോദിച്ച് വിജയ്,ദളപതി ഭയങ്കര പാവമാണെന്ന് ഷൈന്‍ ടോം ചാക്കോ

കെ ആര്‍ അനൂപ്

ബുധന്‍, 2 മാര്‍ച്ച് 2022 (11:03 IST)
വിജയ്യുടെ ബീസ്റ്റില്‍ ഷൈന്‍ ടോം ചാക്കോയും അഭിനയിക്കുന്നുണ്ട്. വിജയിനെകുറിച്ചും വിജയ് ചോദിച്ച ഒരു ചോദ്യത്തെ കുറിച്ചും ഷൈന്‍ പറയുകയാണ്.
 
വിജയ് തങ്ങളുടെ അടുത്ത് വന്നിരിക്കുമെന്നും നല്ല കമ്പനിയുള്ള ആളൊന്നുമല്ലെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു.ഭയങ്കര പാവമാണ്. വളരെ ഒതുക്കത്തിലാണ് സംസാരമൊക്കെ എന്നാണ് നടന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. വിജയ് ഷൈനോട് ഒരു ചോദ്യം ചോദിച്ചു. 
 
ദുല്‍ഖര്‍ ചിത്രം കുറുപ്പിനെക്കുറിച്ചാണ് വിജയ് ചോദിച്ചത്.കുറുപ്പ് ഇറങ്ങിയപ്പോള്‍ എങ്ങനെയുണ്ടെന്ന് എന്നാണ് ദളപതിയുടെ ചോദ്യം.നല്ല അഭിപ്രായം വരുന്നുണ്ടല്ലോ എന്ന് മറുപടിയായി നടന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍