ഇത് നാലാംതവണ,വിജയ് ഇരട്ട വേഷത്തില്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 7 ഫെബ്രുവരി 2022 (14:24 IST)
വിജയ് തന്റെ പുതിയ ചിത്രമായ 'ദളപതി 66' തിരക്കിലേക്ക്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
 
ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തില്‍ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നടന്‍ രണ്ട് വ്യത്യസ്ത ലുക്കില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  
 
അഴകിയ തമിഴ് മകന്‍, കത്തി, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇത് നാലാം തവണയാണ് വിജയ് ഇരട്ട വേഷത്തില്‍ എത്തുന്നത്. 
 
 ചിത്രത്തിലെ നായികയെയും മറ്റ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഉടന്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ദില്‍ രാജുവിന്റെ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്, തമന്‍ ചിത്രത്തിന് സംഗീതം നല്‍കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍