അഹാന വീണ്ടും സംവിധായകനാകുന്നു ?

കെ ആര്‍ അനൂപ്

ചൊവ്വ, 1 മാര്‍ച്ച് 2022 (15:01 IST)
അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്.50 ലക്ഷം കാഴ്ചക്കാരെ നേടാന്‍ അഹാനയുടെ മ്യൂസിക് ആല്‍ബത്തിനായി.ഇനി പുതിയ തോന്നലുകളിലേക്ക്... എന്നാണ് നടി പറയുന്നത്.
5 മില്യണ്‍ കാഴ്ചക്കാരെ നേടിയ സന്തോഷം ഷെഫ് ക്യാപ്പ് ധരിച്ച് കുറച്ച് സ്‌ട്രോബെറി കഴിച്ചാണ് നടി ആഘോഷിച്ചത്. എല്ലാവരുടെയും സ്‌നേഹത്തിനും താരം നന്ദി പറഞ്ഞു. 
തോന്നലിന് ഗോവിന്ദ് വസന്ത സംഗീതം ഒരുക്കിയിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫിസയാണ്. ഷറഫുവിന്റെതാണ് വരികള്‍.നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍