ലൗഡ്‌സ്പീക്കറിലെ മമ്മൂട്ടിയുടെ നായിക ഇപ്പോള്‍ ഇങ്ങനെ; വിശ്വാസം വരുന്നില്ലേ !

തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (11:39 IST)
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രത്തിലെ നായികയാണ് ഈ ചിത്രത്തിലുള്ളത്. ആരാണെന്ന് മനസിലായോ? 2009 ല്‍ പുറത്തിറങ്ങിയ ലൗഡ്സ്പീക്കറില്‍ ആനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഗ്രേസി സിങ് ആണിത്. ഗ്രേസി അഭിനയിച്ച ഏക മലയാള സിനിമയും ജയരാജ് സംവിധാനം ചെയ്ത ലൗഡ്സ്പീക്കറാണ്. 
 
1980 ല്‍ ജനിച്ച ഗ്രേസി സിങ് ഹിന്ദി സിനിമകളിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. 2001 ല്‍ പുറത്തിറങ്ങിയ ലഗാന്‍, 2003 ല്‍ പുറത്തിറങ്ങിയ മുന്ന ഭായ് എംബിബിഎസ് എന്നീ സിനമകളില്‍ ഗ്രേസിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. നൃത്ത കലാകാരി കൂടിയാണ് ഗ്രേസി. ലൗഡ്‌സ്പീക്കറില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുമ്പോള്‍ ഗ്രേസിയുടെ പ്രായം 29 ആയിരുന്നു. 
 
12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലൗഡ്‌സ്പീക്കര്‍ തിയറ്ററുകളിലെത്തുന്നത്. വളരെ വ്യത്യസ്തമായ അഭിനയംകൊണ്ട് മമ്മൂട്ടി ഞെട്ടിച്ച സിനിമ കൂടിയാണ് ലൗഡ്‌സ്പീക്കര്‍. മമ്മൂട്ടിയുടെ 'മൈക്ക്' എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍