അഞ്ചു ഭാഷകളിലായി ഡോക്യുമെന്ററി, ഉമ്മന്‍ചാണ്ടിയുടെ ജീവിതം പറയുന്ന 'ദി അണ്‍നോണ്‍ വാരിയര്‍' വരുന്നു, ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി
ഉമ്മന്‍ചാണ്ടിയുടെ ഡോക്യുമെന്ററി 'ദി അണ്‍നോണ്‍ വാരിയര്‍' വരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തെലുങ്ക് എന്നീ ഭാഷകളിലായി ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചാണ് ഡോക്യുമെന്ററി ഒരുക്കിയത്. മമ്മൂട്ടിയാണ് ടീസര്‍ പുറത്തിറക്കിയത്.
'മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശന സുവര്‍ണജൂബിലിയോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ-പൊതു ജീവിതത്തെ ആസ്പദമാക്കി ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ഇംഗ്ലീഷ് മലയാളം ഹിന്ദി തമിഴ് തെലുങ്ക് എന്നീ അഞ്ചു ഭാഷകളില്‍ പുറത്തിറക്കുന്ന ഡോക്യുമെന്ററി 'ദി അണ്‍നോണ്‍ വാരിയര്‍' ടീസറിന്റെ ഔദ്യോഗിക റിലീസ് സന്തോഷത്തോടെ നിര്‍വഹിക്കുന്നു'-മമ്മൂട്ടി കുറിച്ചു.
ഹുനൈസ് മുഹമ്മദ്, ഫൈസല്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 13 മിനിറ്റ് ആണ് ദൈര്‍ഘ്യം.നിബിന്‍ തോമസ്, അനന്തു ബിജു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.