പുലി കടുവ ആയതെങ്ങനെ? ലാൽ വെളിപ്പെടുത്തുന്നു

Webdunia
തിങ്കള്‍, 6 ജൂണ്‍ 2016 (13:17 IST)
മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വൈശാഖ് സിനിമയാണ് പുലിമുരുകൻ. ചിത്രത്തിൽ പുലിയുമായുള്ള ലാലിന്റെ സംഘട്ടന രംഗം ഉണ്ടെന്ന് പറഞ്ഞതോടെ ആരാധകർ ആവേശത്തിലായി. എന്നാൽ ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ ആരാധകർ ഞെട്ടി, പുലിമുരുകനിൽ പുലിയ്ക്ക് പകരം കടുവ.
 
ഇതിനെതുടർന്ന് പലരും പുലിമുരുകനെ സോഷ്യൽ മീഡിയ വഴി പരിഹസിക്കുകയും ചെയ്തു. ചിത്രത്തിലെ സഘട്ടന രംഗങ്ങള്‍ യഥാര്‍ത്ഥ പുലിയെ വച്ച് തന്നെ ചിത്രീകരിയ്ക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുലിയുടെ വേഗതയ്‌ക്കൊപ്പം നീങ്ങാന്‍ കഴിയാത്തതിനാലാണ് പുലിയ മാറ്റി കടുവയെ ആക്കിയതെന്ന് മോഹൻലാൽ വെളിപ്പെടുത്തുന്നു. കൂടാതെ കടുവയെ വരയന്‍ പുലി എന്നും വിളിക്കാറുണ്ട്.
 
പുലിമുരുകൻ കാട്ടിലാണ് ജീവിക്കുന്നതെങ്കിലും നിഷ്കളങ്കനാണെന്നും ചിത്രത്തിൽ കടുവയാണ് വില്ലനെന്നും ലാൽ പറഞ്ഞു. സിനിമയുടെ കൂടുതൽ ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ഉൾക്കാടുകളിലാണ്. ആനയിറങ്ങുമെന്നതിനാൽ അഞ്ചു മണിക്ക് മുൻപേ പാക്കപ്പ് പറയും. എങ്കിലും പലപ്പോഴും ടീമിനെ ആന ആക്രമിക്കാറുണ്ടെന്നും ലാൽ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article