സംവിധായിക ലീന മണിമേഖലയെ അറസ്റ്റ് ഹെയ്യണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. കാളി ദേവിയുടെ വേഷം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നതോടൊപ്പം അരിവാൾ,എൽജിബിടിക്യൂ പ്ലസ് കമ്മ്യൂണിറ്റിയുടെ പതാക എന്നിവ കയ്യിലേന്തിയിരിക്കുന്നതും പോസ്റ്ററിൽ കാണാം. സംവിധായിക ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. അറസ്റ്റ് ലീന മണിമേഖല ഹാഷ്ടാഗും സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്.