ചിരിക്കാന്‍ തയ്യാറായിക്കോളൂ..'വിഷ്ണു ഉണ്ണികൃഷ്ണ-ജോണി ആന്റണി ടീമിന്റെ 'സബാഷ് ചന്ദ്രബോസ്', ടീസര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 4 ജൂലൈ 2022 (12:07 IST)
വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെയായി എത്തുന്ന 'സബാഷ് ചന്ദ്രബോസ്' റിലീസ് പ്രഖ്യാപിച്ചു. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ടീസറും നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. ഓഗസ്റ്റ് അഞ്ചിനാണ് റിലീസ്. 
1980 കളിലെ കഥയാണ് സിനിമ പറയുന്നത്.സജിത്ത് പുരുഷന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജോണി ലോനപ്പന്‍ ചിത്രം നിര്‍മ്മിക്കുന്നു.
 
വി സി അഭിലാഷിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഹാസ്യത്തിന് പ്രാധാന്യമുള്ള എന്റര്‍ടെയ്നര്‍ ആയിരിക്കാനാണ് സാധ്യത.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍