പുതിയ ജനറേഷനിലെ ആക്‌ടറാണ് സൗബിൻ, നമ്മുടെ പോലത്തെ സിനിമയിൽ അഭിനയിക്കുമോ എന്ന് പേടിയുണ്ടായിരുന്നു: ലാൽജോസ്

ബുധന്‍, 22 ഡിസം‌ബര്‍ 2021 (20:55 IST)
സൗബിൻ തന്റെ സിനിമയിൽ അഭിനയിക്കുമോ എന്ന കാര്യത്തിൽ പേടിയുണ്ടായിരുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്, കുമ്പളങ്ങി നൈറ്റ്‌സ് കണ്ടാണ് സൗബിനെ തന്റെ ചിത്രം ‘മ്യാവൂ’വിലേക്ക് വിളിച്ചതെന്നും ലാല്‍ജോസ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
സൗബിനിലെ ആക്‌ടറെ തിരിച്ചറിയുന്നത് കുമ്പളങ്ങി നൈറ്റ്സിലൂടെയാണ്. സിനിമ കണ്ടപ്പോള്‍ താന്‍ ഫ്ളാറ്റായിപ്പോയി. അതിലെ സൗബിന്റെ പെര്‍ഫോമന്‍സ് അതിഗംഭീരമായിരുന്നു. അതേസമയം മ്യാവൂവില്‍ സൗബിനെ അഭിനയിക്കാന്‍ വിളിക്കുന്നതില്‍ ആശങ്ക ഉണ്ടായിരുന്നുവെന്നും ലാല്‍ജോസ് പറയുന്നു.
 
പുതിയ ജനറേഷനിലെ ആക്‌ടറാണ് സൗബിൻ. അതിനാൽ നമുക്കൊരു പേടിയുണ്ടായിരുന്നു. വേറൊരു തരത്തിലുള്ള സിനിമകളിലാണ് അയാൾ അഭിനയിക്കുന്നത്. നമ്മളുടെയൊക്കെ ടൈപ്പ് സിനിമയില്‍ അഭിനയിക്കുമോ എന്നറിയില്ല. പക്ഷെ സംസാരിച്ചപ്പോള്‍ പുള്ളി കഥ കേട്ടു. ഇഷ്ടമായി എന്നാണ് പറഞ്ഞത്. ലാൽജോസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍