നടി ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

കെ ആര്‍ അനൂപ്
ചൊവ്വ, 20 ജൂലൈ 2021 (15:02 IST)
നടന്മാരായ അനൂപ് മേനോന്‍, ബിനു പപ്പു എന്നിവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അടുത്തിടെയായിരുന്നു ഹാക്ക് ചെയ്യപ്പെട്ടത്. സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. നടി ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ടാണ് ഇപോള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. അവര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു കിടക്കുകയാണ്.തന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന് ഏതെങ്കിലും ട്വീറ്റ് ചെയ്യപ്പെടുകയാണെങ്കില്‍ അത് താനല്ല ചെയ്യുന്നതെന്നും നടി പറഞ്ഞു.
 
ഖുശ്ബു സുന്ദര്‍ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്.ട്വിറ്റര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഖുശ്ബു പറഞ്ഞു.
 
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കു വെക്കാറുണ്ട്. ഇക്കഴിഞ്ഞ വര്‍ഷമായിരുന്നു ഖുശ്ബു കോണ്‍ഗ്രസ് വിട്ടു ബിജെപിയിലേക്ക് എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article