പോലീസ് യൂണിഫോമില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ഫാമിലി സസ്‌പെന്‍സ് ത്രില്ലര്‍ 'കുറി' റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
ബുധന്‍, 15 ജൂണ്‍ 2022 (17:15 IST)
വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് യൂണിഫോമില്‍ എത്തുന്ന ചിത്രമാണ് 'കുറി'. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 8ന് ചിത്രം തിയേറ്ററുകളിലെത്തും.
ബെറ്റ്‌സി എന്ന കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിക്കുന്നത്. കുറിയില്‍ സിപിഒ ദിലീപ് കുമാറായാണ് വിഷ്ണു വേഷമിടുന്നത്.
 
 കെ.ആര്‍.പ്രവീണ്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൊക്കേഴ്‌സ് മീഡിയ&എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്നു.അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് - റഷിന്‍ അഹമ്മദ്. ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article