'അല്ലിയാമ്പൽ കടവിനക്കരെ നിന്നേം കാത്ത്', വേറെ ലെവൽ എന്നൊക്കെ പറഞ്ഞാൽ ഇതാണ്; ഷാജഹാനും പരീക്കുട്ടിയിലെ ഗാനമെത്തി

Webdunia
ചൊവ്വ, 28 ജൂണ്‍ 2016 (15:41 IST)
ഷാജഹാനും പരീക്കുട്ടിയിലെ നാദിർഷാ ഈണമിട്ട 'മധുരിക്കും ഓർമകളെ' എന്നു തുടങ്ങുന്ന ഗാമനെത്തി. ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. നീണ്ട താരനിരയുമായി കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന പടമാണ് ഷാജഹാനും പരീക്കുട്ടിയും.
 
ബോബൽ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമല പോളാണ് നായിക. റംസാന്‍ റിലീസായി ചിത്രം തീയറ്ററുകളിലെത്തും. വൈ വി രാജേഷിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് ആഷിക്ക് ഉസ്മാനാണ്. അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നീണ്ട താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീതം.
 
നാദിർഷയുടെ ഈണത്തിലുള്ള മധുരിക്കും ഓർമകളെ ... ഗാനം കേൾക്കാം:
Next Article