സിനിമ താരങ്ങളുടെ ഓണ വിശേഷങ്ങള്‍ തീരുന്നില്ല. പലരും തങ്ങളുടെ കുടുംബത്തോടൊപ്പമാണ് ഇത്തവണ ഓണം ആഘോഷിച്ചത്. മക്കള്‍ക്കും ഭാര്യക്കും ഒപ്പം ഒരു ഓണം കൂടി ആഘോഷിക്കാനായ സന്തോഷത്തിലാണ് നടന്‍ കൃഷ്ണകുമാര്‍.സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മകളും നടിയുമായ അഹാനയും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഇത്തവണത്തെ ഓണത്തിന് എടുത്തതില്‍ തനിക്ക് ഏറെ ഇഷ്ടമായ കുടുംബ ചിത്രത്തെക്കുറിച്ച് പറയുകയാണ് കൃഷ്ണകുമാര്‍.
കൃഷ്ണകുമാറിന്റെ വാക്കുകളിലേക്ക്
'ഇഷ്ടപ്പെട്ട ഒരു കുടുംബ ചിത്രം. ഇത്തവണത്തെ ഓണത്തിനായി കുറെ അധികം ഫോട്ടോകള്‍ എടുത്തു. എല്ലാം നല്ലതായിരുന്നു.അതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്നു, ഇതായിരുന്നു. ഫോട്ടോ എടുക്കുമ്പോള്‍ ചിലപ്പോള്‍ ആരെങ്കിലും കണ്ണടക്കും, അല്ലെങ്കില്‍ വേറെ എവിടേക്കെങ്കിലും നോക്കും, ചിരി കുറഞ്ഞുപോയി, അങ്ങനെ പല കുറവുകള്‍ പറയാറുണ്ട് .
പക്ഷെ ചിലതു അങ്ങ് ഒത്തു കിട്ടും. കാലാവസ്ഥ അനുകൂലം. പ്രകൃതി കൃത്യം അളവിന് വെളിച്ചം സമ്മാനിച്ചു.. ആ നിമിഷം ആറു മനസ്സുകള്‍ ഒരുപോലെ ചിന്തിച്ചു. ദൈവത്തിനു നന്ദി.അത് കൃത്യമായി ഒപ്പി എടുത്ത അഭിജിത് സത്യപാലനും നന്ദി,'- കൃഷ്ണകുമാര്‍ കുറിച്ചു.