പോസിറ്റീവ് ആയിരിക്കാന്‍ പഠിപ്പിച്ചതിന് നന്ദി,കൃഷ്ണകുമാറിന് പിറന്നാള്‍ ആശംസകളുമായി അഹാന

കെ ആര്‍ അനൂപ്
ശനി, 12 ജൂണ്‍ 2021 (14:14 IST)
അച്ഛന്‍ കൃഷ്ണകുമാറിന് പിറന്നാള്‍ ആശംസകളുമായി മകള്‍ അഹാന കൃഷ്ണ.കൃഷ്ണകുമാറിനൊപ്പമുള്ള കുട്ടിക്കാല ചിത്രവും ഇപ്പോഴുള്ള ചിത്രവും പങ്കു വെച്ചു കൊണ്ടാണ് അഹാനയുടെ ആശംസ.
 
എല്ലാ സാഹചര്യങ്ങളിലും പോസിറ്റീവ് എന്തെങ്കിലും കണ്ടെത്തുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചതിനു നന്ദിയെന്നും അച്ഛന് സന്തോഷവും ആയൂര്‍ ആരോഗ്യവും നേരുന്നുവെന്നും അഹാന പറഞ്ഞു.  
 
സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിനുള്ളത്.
 
മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലൂടെ മൂന്നാമത്തെ മകള്‍ ഇഷാനിയും വെള്ളിത്തിരയിലെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article