തുടർച്ചയായ രണ്ടാം ദിനവും 100 കോടിക്ക് മുകളിൽ: കെ‌ജിഎഫ് കളക്ഷൻ ഇങ്ങനെ

Webdunia
ശനി, 16 ഏപ്രില്‍ 2022 (18:59 IST)
ഇന്ത്യൻ ബോക്‌സോഫീസിൽ തരംഗം തീർത്ത് കന്നഡ ചിത്രമായ കെ‌ജിഎഫ് 2. കന്നഡ സിനിമയെ ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ തലപ്പത്തേക്കുയർത്തിയ ചിത്രമായിരുന്നു 2018ൽ പുറത്തിറങ്ങിയ കെ‌ജിഎഫ്. മൂന്നര വർഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുമ്പോഴും ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത വ്യത്യസ്‌തമല്ല.
 
ആദ്യദിനത്തിൽ 134.5 കോടി രൂപ ഇന്ത്യയിൽ നിന്ന് മാത്രം കളക്‌ട് ചെയ്‌ത ചിത്രം രണ്ടാം ദിനത്തിൽ നേടിയത് 105.5 കോടി രൂപയാണ്. അതായത് രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 240 കോടിയാണ്.കേരളമുള്‍പ്പെടെയുള്ള നിരവധി മാര്‍ക്കറ്റുകളില്‍ റെക്കോര്‍ഡ് ഓപണിംഗ് ആണ് കെജിഎഫ് 2 നേടിയിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article