'മൂന്ന് തവണ അദ്ദേഹത്തിന്റെ മുഖത്തടിച്ചു'; മഹേഷ് ബാബുവിനെ തല്ലിയ സംഭവം വെളിപ്പെടുത്തി കീര്‍ത്തി സുരേഷ്

ബുധന്‍, 4 മെയ് 2022 (15:41 IST)
മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന ചിത്രമാണ് 'സര്‍ക്കാരു വാരി പാട്ട'. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായിക. സംവിധാനം പരശുറാം. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ താന്‍ മഹേഷ് ബാബുവിനെ അബദ്ധത്തില്‍ അടിച്ച സംഭവം വെളിപ്പെടുത്തുകയാണ് കീര്‍ത്തി സുരേഷ്. 
 
'സര്‍ക്കാരു വാരി പാട്ട'യുടെ പ്രചാരണത്തോടനുബന്ധിച്ച് നടന്ന ഒരു അഭിമുഖത്തിലാണ് കീര്‍ത്തി സുരേഷ് ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമയുടെ അവസാന ?ഗാനത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. ഷൂട്ടിങ്ങിനിടെ തന്റെ ഭാ?ഗത്തുനിന്നും ഏകോപനത്തില്‍ ചെറിയ പിഴവുപറ്റി. മൂന്ന് പ്രാവശ്യമാണ് അദ്ദേഹത്തിന്റെ മുഖത്തടിച്ചത്. തെറ്റുമനസിലാക്കി അപ്പോള്‍ത്തന്നെ മാപ്പുചോദിച്ചു. വളരെ കൂളായാണ് മ?ഹേഷ് ബാബു പെരുമാറിയതെന്നും അവര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍