തന്റെ പ്രാഥമിക അംഗത്വത്തിനായി അടച്ച ഒരുലക്ഷം രൂപ തിരിച്ചുവേണ്ട. ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും പോസ്റ്റിൽ ഹരീഷ് പേരടി ആവശ്യപ്പെടുന്നു. ബലാത്സംഗക്കേസിൽ ആരോപണവിധേയനായ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാലാ പാർവതി, ശ്വേതാ മേനോൻ, കുക്കുപരമേശ്വരൻ എന്നിവർ രാജിവെച്ചിരുന്നു.