ത്രില്ലറുമായി രജീഷ വിജയന്‍,'ഖോ ഖോ' ടീമിന്റെ രണ്ടാം വരവ്,കീടം വരുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 2 ഫെബ്രുവരി 2022 (09:16 IST)
രജീഷ വിജയനെ നായികയാക്കി 'ഖോ ഖോ' സംവിധായകന്‍ രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കീടം.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു.
ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രമായിരിക്കുമിത്. ശ്രീനിവാസനും വിജയ് ബാബുവുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
രചനയും സിനിമയുടെ സംവിധായകന്‍ തന്നെ നിര്‍വഹിക്കുന്നു.ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജിത്ത് വാരിയര്‍, ലിജോ ജോസഫ്, രഞ്ജന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ഛായാഗ്രഹണം രാകേഷ് ധരനും എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യനും നിര്‍വഹിക്കുന്നു.സംഗീതം സിദ്ധാര്‍ഥ പ്രദീപ്.

അനുബന്ധ വാര്‍ത്തകള്‍

Next Article