കാവ്യ തല്‍ക്കാലം സിനിമയിലേക്ക് മടങ്ങുന്നില്ല, ഹിന്ദിച്ചിത്രം കഴിഞ്ഞ് സംവിധായകന്‍ വരട്ടെ!

Webdunia
ബുധന്‍, 24 ജനുവരി 2018 (15:34 IST)
വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് അകന്നുനില്‍ക്കുന്ന കാവ്യ മാധവന്‍ എന്ന് തിരിച്ചെത്തുമെന്ന് ഏവരും ചോദിക്കുന്ന ചോദ്യമാണ്. കാവ്യ സിനിമ ഉപേക്ഷിച്ചിട്ടില്ല. കൃത്യസമയത്ത് സിനിമയില്‍ സജീവമാകാന്‍ തന്നെയാണ് കാവ്യയുടെ പരിപാടി.
 
കാവ്യയെ നായികയാക്കി ജീത്തു ജോസഫ് ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. സ്ത്രീകേന്ദ്രീകൃതമായ സബ്ജക്ടാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒട്ടേറെ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ ഉള്ള ആ സിനിമ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്ന് കേട്ടെങ്കിലും അത് മാറ്റിവയ്ക്കപ്പെട്ടു. 
 
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ ജനുവരി 26ന് റിലീസാണ്. അതിന് ശേഷം ജീത്തു ചെയ്യുന്നത് കാവ്യയുടെ സിനിമയായിരിക്കുമോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
 
എന്നാല്‍ ജീത്തു അടുത്തതായി ചെയ്യുന്നത് ഒരു മലയാള ചിത്രം ആയിരിക്കില്ല. അത് ഒരു ഹിന്ദി സിനിമയായിരിക്കും. ഇമ്രാന്‍ ഹഷ്മിയും റിഷി കപൂറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. 
 
ഒരു ഹോളിവുഡ് ത്രില്ലറിന്‍റെ റീമേക്കായിരിക്കും ഈ സിനിമ. ചിത്രത്തിന്‍റെ ഔദ്യോഗികപ്രഖ്യാപനം ഉടനെയുണ്ടാകും. കാവ്യ നായികയാകുന്ന ജീത്തു ജോസഫ് സിനിമയ്ക്കായി ഇനിയുമേറെ കാത്തിരിക്കേണ്ടിവരുമെന്ന് സാരം.

അനുബന്ധ വാര്‍ത്തകള്‍

Next Article