മുംബൈ വിമാനത്താവളത്തില്‍ നിന്ന് രാജസ്ഥാനിലേക്ക് പറന്ന് വിക്കിയും കത്രീനയും; കല്യാണം നടക്കുന്ന ഹോട്ടലിലേക്ക് ഹെലികോപ്റ്ററില്‍ പറക്കും, ചിത്രങ്ങള്‍

Webdunia
ചൊവ്വ, 7 ഡിസം‌ബര്‍ 2021 (11:49 IST)
കത്രീന കൈഫും വിക്കി കൗശലും മുംബൈ വിമാനത്താവളത്തില്‍ നിന്ന് രാജസ്ഥാനിലേക്ക് പോയി. വിവാഹ ചടങ്ങുകള്‍ക്കായാണ് താരങ്ങള്‍ രാജസ്ഥാനിലേക്ക് പറന്നത്. ഇരുവരും വിമാനത്താവളത്തിലെത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
 
വിക്കി കൗശലിനും കത്രീന കൈഫിനുമൊപ്പം ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ട്. ഇന്ന് മുതല്‍ രാജസ്ഥാനിലെ ആഡംബര ഹോട്ടലില്‍ വിവാഹ ആഘോഷ പരിപാടികള്‍ നടക്കും. രാജസ്ഥാന്‍ വിമാനത്താവളത്തില്‍ നിന്ന് വിവാഹം നടക്കുന്ന ഹോട്ടലിലേക്ക് ഹെലികോപ്റ്ററിലാണ് താരങ്ങള്‍ പോകുക. 
 
രാജസ്ഥാന്‍ സവായ് മഥോപൂര്‍ ജില്ലയിലെ സിക്‌സ് സെന്‍സസ് ബര്‍വാര ഹോട്ടലിലാണ് കത്രീനയുടേയും വിക്കിയുടേയും വിവാഹം. ഇന്നും നാളെയുമായി മെഹന്ദി ചടങ്ങുകള്‍ നടക്കും. ഒന്‍പതാം തിയതിയാണ് വിവാഹം. ഏകദേശം 120 അതിഥികളെയാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article