ഗര്‍ഭകാലത്ത് നല്ല ദിനങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു: കരീന കപൂര്‍

കെ ആര്‍ അനൂപ്
ശനി, 17 ജൂലൈ 2021 (10:17 IST)
രണ്ട് ആണ്‍ കുട്ടികളുടെ അമ്മയാണ് ബോളിവുഡ് നടി കരീന കപൂര്‍.മകന്‍ തൈമൂറിന് അനുജന്‍ ജെ അലി ഖാന്‍ എത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു. കരീന തന്റെ ഗര്‍ഭകാല അനുഭവങ്ങളെ കുറിച്ച് 'പ്രഗ്‌നന്‍സി ബൈബിള്‍' എന്ന പുസ്തകവും എഴുതിയിരുന്നു. ആ കാലയളവിലെ ഒരുപാട് വിശേഷങ്ങള്‍ നടി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. രണ്ടു തവണയും ഗര്‍ഭധാരണത്തിലൂടെ ശാരീരികമായും വൈകാരികമായും താന്‍ അനുഭവിച്ചതിന്റെ വ്യക്തിപരമായ വിവരണമാണ് ഈ ബുക്ക് എന്ന് കരീന പറഞ്ഞു.
 
ഗര്‍ഭകാലത്ത് നല്ല ദിനങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു; ചില ദിവസങ്ങളില്‍ ഞാന്‍ ജോലിക്ക് പോകാന്‍ ആഗ്രഹിച്ചു, മറ്റുചിലപ്പോള്‍ കിടക്കയില്‍ നിന്ന് എണീക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു എന്നാണ് കരീന പറയുന്നത്. ഭര്‍ത്താവ് സെയ്ഫ് അലി ഖാനെ കുറച്ചും മക്കളെ ഇനി എങ്ങനെ വളര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചും ഒക്കെ നടി എഴുതിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ ശക്തമായ പിന്തുണയാണ് സെയ്ഫ്.

തനിക്ക് എല്ലാം ചെയ്യാന്‍ ആകുമെന്നും തങ്ങളുടെ ബന്ധത്തിന് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിന് അവനും ഞാനും കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്നും നടി പറയുന്നു.തങ്ങളുടെ പാരന്റിംഗ് മൂലം തൈമൂറിനെ പോലെ തന്നെ ആത്മവിശ്വാസമുള്ളവനായിരിക്കും ജെയും എന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്ന് കരീന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article