സൈഫിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് കരീന, ആശംസകളുമായി സഹോദരിയും

കെ ആര്‍ അനൂപ്
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (11:41 IST)
നാല്പത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍.സെപ്റ്റംബര്‍ 21, 1980നാണ് നടി ജനിച്ചത്. താരത്തിന് ആശംസകള്‍ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. സഹോദരി കരിഷ്മ കപൂര്‍ കുട്ടിക്കാലം ചിത്രം പങ്കു വച്ചു കൊണ്ടാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Karisma Kapoor (@therealkarismakapoor)

ഇത്തവണത്തെ ജന്മദിനം ഭര്‍ത്താവ് സൈഫ് അലിഖാനൊപ്പമാണ് നടി ആഘോഷിക്കുന്നത്. ബര്‍ത്ത് ഡേ വൈബ്‌സ് എന്ന് പറഞ്ഞുകൊണ്ട് സൈഫിനൊപ്പമുള്ള ചിത്രം നടി പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kareena Kapoor Khan (@therealkareenakapoor)

രണ്ട് ആണ്‍ കുട്ടികളുടെ അമ്മയാണ് ബോളിവുഡ് നടി കരീന കപൂര്‍.മകന്‍ തൈമൂറിന് അനുജന്‍ ജെ അലി ഖാന്‍ എത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു. 
 
കരീനയുടെ ആദ്യ ചിത്രം 2000ല്‍ പുറത്തിറങ്ങിയ റെഫ്യൂജീയാണ്.ഈ ചിത്രത്തില്‍ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് കരീനയ്ക്ക് ലഭിക്കുകയുണ്ടായി.

അനുബന്ധ വാര്‍ത്തകള്‍

Next Article