അമ്മയും നഴ്‌സും എന്റെ അടുത്തിരുന്ന് മുലയില്‍ അമര്‍ത്തി നോക്കി, കുഞ്ഞിനു കൊടുക്കാന്‍ ഒരു തുള്ളി മുലപ്പാല്‍ പോലും ഇല്ലാത്ത അവസ്ഥ; കടന്നുപോയ വേദനകളെ കുറിച്ച് കരീന കപൂര്‍ പറഞ്ഞത്

Webdunia
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (11:59 IST)
മൂത്ത മകള്‍ തൈമൂറിന് ജന്മം നല്‍കിയ ശേഷമുള്ള ആദ്യ ദിവസങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതായിരുന്നെന്ന് നടി കരീന കപൂര്‍. കുഞ്ഞിനു മുലപ്പാല്‍ നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയെ കുറിച്ചും കരീന തുറന്നുപറഞ്ഞു. 'തൈമൂറിനെ സിസേറിയനിലൂടെ പുറത്തെടുക്കേണ്ടിവരുമെന്ന തീരുമാനം പെട്ടന്നായിരുന്നു. സിസേറിയന് ശേഷം ഞാന്‍ ഏറെ ബുദ്ധിമുട്ടി. തുറന്നുപറഞ്ഞാല്‍ എനിക്ക് 14 ദിവസത്തേക്ക് മുലപ്പാല്‍ ഇല്ലായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ വറ്റിവരണ്ട അവസ്ഥ. കുഞ്ഞിന് ഒരു തുള്ളി പാല്‍ നല്‍കാന്‍ ഇല്ലായിരുന്നു. കുഞ്ഞിനെ മുലയൂട്ടാന്‍ പലതവണ ശ്രമിച്ചു. എന്റെ അമ്മയും നഴ്‌സും അടുത്തിരുന്ന് മുലയില്‍ അമര്‍ത്തി നോക്കി. ഒരു തുള്ളി പാല്‍ പോലും വരുന്നില്ലെന്ന് പറഞ്ഞ് അവരും ആശ്ചര്യപ്പെട്ടു. കുഞ്ഞിന് കൃത്യമായി മുലയൂട്ടാന്‍ കഴിയുന്നത് 14 ദിവസത്തിനു ശേഷമാണ്,' കരീന പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article