പ്രേക്ഷകരെ വിട്ടിട്ട് വരാന്‍ മനസ്സില്ലെന്ന് മമ്മൂട്ടി; ലിയോയ്ക്ക് മുന്നിലും അടിതെറ്റാതെ കണ്ണൂര്‍ സ്‌ക്വാഡ്

വെള്ളി, 20 ഒക്‌ടോബര്‍ 2023 (16:42 IST)
ലിയോയുടെ വരവിനു മുന്നിലും അടിതെറ്റാതെ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്. നാലാം വാരത്തിലേക്ക് എത്തിയ കണ്ണൂര്‍ സ്‌ക്വാഡ് ഇപ്പോഴും 130 ല്‍ അധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുന്നു. കേരളത്തിനു പുറത്തും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. 


റിലീസ് ദിവസം ലിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ കുടുംബ പ്രേക്ഷകരുടെ ആദ്യ ചോയ്‌സ് കണ്ണൂര്‍ സ്‌ക്വാഡ് തന്നെയായിരിക്കും. പൂജ അവധി ദിനങ്ങളില്‍ കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച കളക്ഷന്‍ ലഭിക്കുമെന്നാണ് തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ കണ്ണൂര്‍ സ്‌ക്വാഡ് ഇതിനോടകം 80 കോടിക്ക് അടുത്ത് വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയിട്ടുണ്ട്. പൂജ അവധി ദിനങ്ങളില്‍ മികച്ച കളക്ഷന്‍ ലഭിച്ചാല്‍ 90 കോടി കടക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍