ഞാൻ ആരുടെയും വിവാഹത്തിന് പോയി ഐറ്റം ഡാൻസ് ചെയ്തിട്ടില്ല, അങ്ങനത്തെ പണം വേണ്ടെന്ന് വെയ്ക്കാൻ അന്തസ് വേണം

അഭിറാം മനോഹർ
ബുധന്‍, 6 മാര്‍ച്ച് 2024 (19:07 IST)
അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും അത്യാഡംബര വിവാഹ ആഘോഷചടങ്ങില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കങ്കണ റണ്ണൗട്ട്. പ്രശസ്തിയും പണവും വേണ്ടെന്ന് വെയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസ്സും ആവശ്യമാണെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ കങ്കണ കുറിച്ചു. ഹിന്ദി സിനിമയിലെ 3 ഖാന്മാരെയും മറ്റ് പ്രമുഖ താരങ്ങളെയും പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കങ്കണയുടെ കുറിപ്പ്.
 
സാമ്പത്തിക പ്രതിസന്ധികളിലൂടെ ഒട്ടെറെ തവണ കടന്നുപോയിട്ടുണ്ട്. പ്രലോഭനങ്ങളും ഒരുപാട് ഉണ്ടായിട്ടുണ്ട്. എത്ര പ്രലോഭനങ്ങള്‍ വന്നാലും ഒരിക്കലും വിവാഹചടങ്ങുകളില്‍ പോയി ഐറ്റം ഡാന്‍സ് ചെയ്യില്ല. പ്രശസ്തിയും പണവും വേണ്ടെന്ന് വെയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസ്സും ആവശ്യമാണ്. കുറുക്കുവഴികളുടെ ലോകത്ത് ഒരാള്‍ക്ക് നേടാനാകുന്ന ഏക സമ്പത്ത് സത്യസന്ധതയുടെ സമ്പന്നതയാണെന്ന് യുവതലമുറ മനസിലാക്കണമെന്നും കങ്കണ കുറിച്ചു. കോടികളുടെ പ്രതിഫലം ലഭിച്ചാലും വിവാഹപരിപാടികളില്‍ പാടില്ലെന്ന് പറഞ്ഞ ഗായിക ലത മങ്കേഷ്‌കറുടെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article