ഞെട്ടിച്ച് ആനന്ദത്തിലെ കുപ്പി ! ഇനി സഞ്ജയ് ഗാന്ധിയായി കങ്കണയ്‌ക്കൊപ്പം

Webdunia
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (16:15 IST)
കൗമാരക്കാര്‍ക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ആനന്ദം. ഈ ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ വിശാഖ് നായര്‍ കിടിലന്‍ മേക്കോവറില്‍ എത്തുന്നു. പഴയ കുപ്പിയൊന്നും അല്ല ഇപ്പോള്‍. ആളാകെ മാറി. 
 
സഞ്ജയ് ഗാന്ധി ആയാണ് കുപ്പിയുടെ മേക്കോവര്‍. പുതിയ സിനിമയായ എമര്‍ജന്‍സിയിലാണ് വിശാഖ് സഞ്ജയ് ഗാന്ധിയായി അഭിനയിക്കുന്നത്. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമര്‍ജന്‍സി. 


സഞ്ജയ് ഗാന്ധിയുടെ വേഷം അഭിനയിക്കാന്‍ സാധിക്കുന്നത് അംഗീകാരമാണെന്ന് വിശാഖ് കുറിച്ചു. കങ്കണയ്ക്കും സംഘത്തിനുമൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും വിശാഖ് പറഞ്ഞു. ഈ പോസ്റ്റര്‍ കങ്കണയും പങ്കുവെച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article