സലാറിന് ശേഷം റിലീസ് പ്രഖ്യാപിച്ച് പ്രഭാസിന്റെ കല്‍ക്കി,എപിക് സയന്‍സ് ഫിക്ഷനായി ഒരുങ്ങുന്ന ചിത്രത്തില്‍ കമല്‍ഹാസനും ദീപിക പദുക്കോണും അമിതാഭ് ബച്ചനും

കെ ആര്‍ അനൂപ്

വെള്ളി, 12 ജനുവരി 2024 (12:45 IST)
Kalki 2898 AD Prabhas
പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കല്‍ക്കി 2898 എഡി (Kalki 2898 AD). 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ടീസര്‍ ഉടന്‍ എത്തും. ഇപ്പോഴിതാ നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 9ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.
 
സംവിധായകന്‍ നാഗ് അശ്വിന്‍ മായി പ്രഭാസ് ഒന്നിക്കുന്ന സിനിമ സി അശ്വനി ദത്താണ് നിര്‍മ്മിക്കുന്നത്.എപിക് സയന്‍സ് ഫിക്ഷനായി എത്തുന്ന ചിത്രത്തില്‍ ദീപീക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രധാന വേഷങ്ങളില്‍ കമല്‍ഹാസനും അമിതാഭ് ബച്ചനും എത്തുന്നുണ്ട്.
 
സിനിമയുടെ നിര്‍മ്മാണം വൈജയന്തി മൂവീസിന്റെ ബാനറിലാണ്. സന്തോഷ് നാരായണന്‍ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നു.സംവിധായകന്‍ നാഗ് അശ്വിന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
   
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍