ഉലകനായകനൊപ്പം വീണ്ടും, ഇന്ത്യൻ 2വിൽ കമൽഹാസനൊപ്പം കാളിദാസും

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2023 (12:39 IST)
മലയാളസിനിമയിൽ കാര്യമായ സിനിമകളിൽ ഇല്ലെങ്കിലും തമിഴിൽ നിരവധി അവസരങ്ങളാണ് കാളിദാസ് ജയറാമിന് ലഭിക്കുന്നത്. അവസാനം ഇറങ്ങിയ പാ രഞ്ജിത് ചിത്രത്തിലെ കാളിദാസിൻ്റെ പ്രകടനത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ സിനിമാലോകം തന്നെ കാത്തിരിക്കുന്ന ഷങ്കർ- കമൽഹാസൻ ടീമിൻ്റെ ബ്രഹ്മാണ്ഡ സിനിമയായ ഇന്ത്യൻ 2വിലും കാളിദാസ് ഭാഗമാവുകയാണ്.
 
കാജൽ അഗർവാൾ,രാഹുൽ പ്രീത് സിംഗ്,പ്രയ ഭവാനി ശങ്കർ,ബോബി സിംഹ,സിദ്ധാർഥ്,സമുദ്രക്കനി,ഗുരു സോമസുന്ദരം തുടങ്ങി വലിയ താരനിരയാണ് കമൽഹാസനൊപ്പം ചിത്രത്തിനുള്ളത്. ചിത്രത്തിലെ തായ്‌വാനിലെ ഷെഡ്യൂളിലാണ് കാളിദാസ് ജോയിൻ ചെയ്തിരിക്കുന്നത്. 1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ ഇന്ത്യയാകെ ചരിത്രവിജയം നേടിയ സിനിമയായിരുന്നു. കമൽഹാസനൊപ്പം ഊർമിള മണ്ഡോദ്കറും  മനീഷ കൊയ്‌രാളയും സുകന്യയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാർഡും കമലിനെ തേടിയെത്തിയിരുന്നു.
 
 വിക്രം എന്ന വമ്പൻ ചിത്രത്തിന് ശേഷം ഇറങ്ങുന്ന കമൽഹാസൻ സിനിമ എന്നതും ഇന്ത്യൻ 2വിന് മുകളിലുള്ള പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article