ജയറാമിന്റെ മകന്‍ കാളിദാസ് നായകനാകുന്നു. ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന ഒരു പക്ക കഥൈ എന്ന ചിത്രത്തിലൂടെ കാളിദാസ് നായകവേഷത്തിലെത്തുന്നുവെന്ന് പ്രഖ്യാപിച്ചത് ഉലകനായകന്‍ കമല്‍ഹാസനും. ബാലതാരമായി മലയാളത്തില്‍ തിളങ്ങിയ കാളിദാസന്‍ തമിഴ് സിനിമയിലൂടെയാണ് നായകനിരയിലേക്ക് എത്തുന്നത്.
സിനിമയുടെ ഔദ്യോഗിക ലോഞ്ചിംഗ് കമല്‍ഹാസന്‍ നിര്‍വഹിച്ചു. ചടങ്ങിന് ജയറാമും എത്തിയിരുന്നു, നടുവില കൊഞ്ചം പാക്കാത കാണോം എന്ന ആദ്യ ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ മനംകവര്‍ന്ന സംവിധായകനാണ് ബാലാജി തരണീധരന്‍.
നടുവില കൊഞ്ചം പാക്കാത കാണോത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച പ്രേംകുമാര്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം. ഗോവിന്ദ് മേനോന്റേതാണ് ഈണങ്ങള്‍. വാസന്‍സ് വിഷ്വല്‍ വെഞ്ച്വേഷ്‌സിന്റെ ബാനറില്‍ കെ എസ് ശ്രീനിവാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്.