ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന പ്രിയദര്‍ശന്‍ ചിത്രമാണ് കാക്കക്കുയില്‍. 2001 ലാണ് സിനിമ തിയറ്ററുകളിലെത്തിയത്. തിയറ്ററുകളില്‍ വലിയ വിജയമായിരുന്നില്ലെങ്കിലും പിന്നീട് മിനിസ്‌ക്രീനില്‍ കാക്കക്കുയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലും മുകേഷും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കാക്കക്കുയിലില്‍ നായികയായി എത്തിയത് അര്‍സു ഗോവിത്രിക്കര്‍ ആണ്. അര്‍സുവിന്റെ ആദ്യ സിനിമയായിരുന്നു കാക്കക്കുയില്‍. പിന്നീട് മറ്റ് ബോളിവുഡ് ചിത്രങ്ങളിലും ടിവി ഷോകളിലും പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് താരം ഹൃതിക് റോഷനൊപ്പം ഒരു പരസ്യചിത്രത്തിലും അര്‍സു അഭിനയിച്ചിട്ടുണ്ട്.
2010 ല്‍ ബിസിനസുകാരനായ സിദ്ധാര്‍ത്ഥ് സഭര്‍വാളിനെ അര്‍സു വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഒരു മകനുണ്ട്. എന്നാല്‍, കുടുംബബന്ധത്തിലെ താളപ്പിഴകളെ തുടര്‍ന്ന് 2019 ല്‍ ഇരുവരും വിവാഹമോചിതരായി. ഭര്‍ത്താവിനെതിരെ അര്‍സു ഗാര്‍ഹിക പീഡന കേസ് ഫയല്‍ ചെയ്തിരുന്നു. മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇരുവരുടെയും വിവാഹമോചനത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.