'മാലിക്' ചോര്‍ന്നു; റിലീസിന് തൊട്ടുപിന്നാലെ വാട്‌സ്ആപ്പിലും ടെലിഗ്രാമിലും

വ്യാഴം, 15 ജൂലൈ 2021 (07:46 IST)
ഒ.ടി.ടി.റിലീസിന് തൊട്ടുപിന്നാലെ ഫഹദ് ഫാസില്‍ ചിത്രം 'മാലിക്' ചോര്‍ന്നു. ചിത്രത്തിന്റെ പകര്‍പ്പ് ടെലിഗ്രാമിലും വാട്‌സ്ആപ്പിലും പ്രചരിക്കുന്നു. ഇതിനോടകം നിരവധി പേര്‍ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്തു കണ്ടതായാണ് വിവരം. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദിനൊപ്പം നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ തുടങ്ങി വന്‍ താരനിര അണിനിരന്നിട്ടുണ്ട്. ആന്റോ ജോസഫ് കമ്പനിയാണ് 27 കോടിയോളം മുതല്‍മുടക്കില്‍ മാലിക് നിര്‍മ്മിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍