അപകടത്തിൽ മരിച്ചിട്ടില്ല മാധ്യമങ്ങളെ, വ്യാജവാർത്തകൾക്കെതിരെ കാജൽ അഗർവാൾ

അഭിറാം മനോഹർ

ചൊവ്വ, 9 സെപ്‌റ്റംബര്‍ 2025 (18:18 IST)
തന്റെ വ്യാജമരണവാര്‍ത്തയില്‍ പ്രതികരണവുമായി നടി കാജല്‍ അഗര്‍വാള്‍. തന്റെ മരണത്തെ പറ്റി പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും താന്‍ സുരക്ഷിതയും ആരോഗ്യവതിയുമാണെന്നും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
 
 ഞാന്‍ അപകടത്തില്‍പ്പെട്ടെന്നും ഇപ്പോള്‍ ജീവനോടെയില്ലെന്നും അവകാശപ്പെടുന്ന ചില അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് തീര്‍ത്തും വാസ്തവവിരുദ്ധമാണ്. അതിനാല്‍ തന്നെ ഇക്കാര്യം തമാശയായാണ് തോന്നുന്നത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഞാന്‍ സുഖമായും സുരക്ഷിതയായും ഇരിക്കുന്നു. ഇത്തരം വ്യാജവാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു. പകരം പോസിറ്റിവിറ്റിയിലും സത്യസന്ധമായ കാര്യങ്ങളിലും നമ്മുടെ ഊര്‍ജം കേന്ദ്രീകരിക്കാം. കാജല്‍ അഗര്‍വാള്‍ കുറിച്ചു.
 
 വാഹനാപകടത്തെ തുടര്‍ന്ന് കാജലിന് ജീവന്‍ നഷ്ടമായെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. താരത്തിന് ഗുരുതരമായി പരിക്കേറ്റെന്നും പോസ്റ്റുകള്‍ പ്രചരിച്ചതോടെയാണ് താരം തന്നെ വാര്‍ത്തകളെ തള്ളി രംഗത്ത് വന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍