പോലീസ് സ്റ്റേഷനില്‍ നിന്ന് പേക്കപ്പ്,'കഠിന കഠോരമീ അണ്ഡകടാഹം' കോഴിക്കോടിന്റെ കഥ

കെ ആര്‍ അനൂപ്

ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (11:05 IST)
ബേസില്‍ ജോസഫിന്റെ ഒരു ചിത്രം കൂടി ചിത്രീകരണം പൂര്‍ത്തിയാക്കി.കഠിന കഠോരമീ അണ്ഡകടാഹം എന്ന് പേരിട്ടിരിക്കുന്ന സിനിമ പൂജ ചടങ്ങുകളോടെ സെപ്റ്റംബര്‍ പകുതിയോടെയാണ് ആരംഭിച്ചത്.
നവാഗതനായ മുഹസിന്‍ സംവിധാനം ചെയ്യുന്ന സിനിമ പൂര്‍ണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിക്കുന്നത്.
 
ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദ് ആണ് തിരക്കഥ ഒരുക്കുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിര്‍മ്മല്‍ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിന്‍, പാര്‍വതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
 
നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം ആണ്.
 
എസ്.മുണ്ടോള്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു ഗോവിന്ദ് വസന്ദയാണ് സംഗീതം ഒരുക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍