പ്രിയദര്‍ശന്റെ കൂടെ സംവിധാന സഹായിയായി നടന് ശ്രീകാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമാ സംവിധായകനായും നടനായും മലയാള സിനിമയില്‍ സജീവം. പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഓളവും തീരവും എന്ന സിനിമയിലും ശ്രീകാന്ത് മുരളി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ കോളേജ് സുഹൃത്തുക്കളെ പരിചയപ്പെടുത്തുകയാണ് നടന്.
'പലവഴി പിരിഞ്ഞവര്‍ ഒരുവഴിയായിരുന്ന കാലം....'ദേവമാതാ'യിലെ ഡിഗ്രി പിള്ളേര് ... കഥകള്‍ പറഞ്ഞാല്‍ തീരാത്തത്രയുണ്ടെന്നറിഞ്ഞത് ഈ അടുത്ത്, അകലെയായപ്പോഴാണ്. അതുപിന്നെ, പൊതുവേ അങ്ങനെയാണല്ലോ. അടുത്തടുത്ത് ചേര്ന്നിരുന്നപ്പോഴൊന്നും അറിയാത്ത, പറയാത്ത, തീരാത്ത കഥകള്‍.'-ശ്രീകാന്ത് മുരളി കുറിച്ചു.