സിഗററ്റ് വലിക്കുന്ന കാളിദേവി: ലീന മണിമേഖലയ്ക്കെതിരെ യുപി പോലീസ് കേസെടുത്തു

ചൊവ്വ, 5 ജൂലൈ 2022 (14:31 IST)
സിഗരറ്റ് വലിക്കുന്ന കാളിദേവിയുടെ ഡോക്യുമെൻ്ററി പോസ്റ്റർ വിവാദത്തിൽ സംവിധായിക ലീന മണിമേഖലയ്ക്കെതിരെ യുപി പോലീസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചുവെന്ന പരാതിയിലാണ് കേസ്. കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി എന്ന ഡോക്യുമെൻ്ററിയുടെ പോസ്റ്റർ നേരത്തെ വിവാദമായിരുന്നു. ക്രിമിനൽ ഗൂഡാലോചന,ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക,മതവികാരം വ്രണപ്പെടുത്തുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പോലീസ് കേസെടുത്തിരിക്കുന്നത്.
 
ലീന മണിമേഖലയുടെ പുതിയ ഡോക്യുമെൻ്ററി പോസ്റ്ററിൽ കാളിദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്ന ചിത്രമാണ് ഉണ്ടായിരുന്നത്. പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തിൻ്റെ ഫ്ലാഗും കാണാം. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. അതേസമയം തനിക്ക് നഷ്ടപ്പെടാനൊന്നുമില്ല, ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവർക്കൊപ്പം നിൽക്കാണിഷ്ടമെന്നും അതിൻ്റെ വില തൻ്റെ ജീവനാണെങ്കിൽ അത് നൽകാൻ തയ്യാറാണെന്നും ലീന മണിമേഖല പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍