അനുരാഗ് കശ്യപ് ചിത്രത്തിൽ ബോബി ഡിയോൾ നായകനാകുന്നു, പ്രധാനപ്പെട്ട വേഷത്തിൽ ജോജു ജോർജും

അഭിറാം മനോഹർ

തിങ്കള്‍, 20 മെയ് 2024 (18:29 IST)
Joju George, Anurag Kashyap
ബോളിവുഡിലെ പ്രശസ്ത സംവിധായകനായ അനുരാഗ് കശ്യപിന്റെ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങി മലയാളത്തിന്റെ ജോജു ജോര്‍ജ്. നേരത്തെ തമിഴിലും കന്നഡയിലുമെല്ലാം വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ബോളിവുഡില്‍ ജോജു സാന്നിധ്യം അറിയിച്ചിട്ടില്ല.
 
 ബോബി ഡിയോളാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ നായകനാകുന്നത്. സാനിയ മല്‍ഹോത്ര, സബ ആസാദ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു. സിനിമയെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അനുരാഗ് കശ്യപിന്റെ അവസാന സിനിമയായ കെന്നഡി ഫിലിം ഫെസ്റ്റിവലിലടക്കം വലിയ അഭിപ്രായം നേടിയിരുന്നു. സണ്ണി ലിയോണ്‍ പ്രധാനവേഷത്തിലെത്തിയ സിനിമ റിലീസിനൊരുങ്ങുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍